ഹലാൽ പദം പോലും മതവിരുദ്ധ പ്രചാരണത്തിനു ആയുധമാക്കുന്നുവെന്ന് മുഖ്യമന്ത്രി
Monday, December 6, 2021 12:48 AM IST
ആലപ്പുഴ: സംഘപരിവാർ സംഘടനകൾ ഹലാൽ എന്ന പദം പോലും മതവിരുദ്ധ പ്രചാരണത്തിനു ആയുധമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിനോടു ചേർന്നു നിർമിച്ച പുതിയ ഓഫീസ് കെട്ടിടത്തിലെ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹലാൽ എന്ന ഭക്ഷണരീതി പണ്ടുമുതൽ ഇവിടെയുണ്ടെ ങ്കിലും ഇതുവരെ വിവാദമായിട്ടില്ല. പാർലമെന്റിൽ കൊടുക്കുന്ന ഭക്ഷണത്തിന്റെ മേലും ഹലാൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഉത്പന്നം ഭക്ഷ്യയോഗ്യമാണെന്ന് സർട്ടിഫൈ ചെയ്തശേഷം രാജ്യങ്ങളിലേയ്ക്കു എത്തിക്കുന്നതിനുവേണ്ടിയാണ് ഈ മുദ്രചാർത്തുന്നത്.
വർഗീയതയെ നേരിടാൻ ആശയപരമായ കൂടുതൽ ആയുധമണിയുകയാണ് വേണ്ട തെന്നും പഠനകേന്ദ്രങ്ങളിലൂടെ ഇതു പകർന്നു നൽകാൻ കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു.