ഇടുക്കി അണക്കെട്ട് നാലാംതവണയും തുറന്നു
Wednesday, December 8, 2021 12:41 AM IST
തൊടുപുഴ: ജലനിരപ്പുയർന്നതിനെത്തുടർന്ന് ഇടുക്കി അണക്കെട്ട് ഇന്നലെ വീണ്ടും തുറന്നു. രണ്ടുമാസത്തിനിടെ നാലാം തവണയാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു വെള്ളം ഒഴുക്കുന്നത്.
1981 ലും നാലു തവണ ഷട്ടർ ഉയർത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ആറിന് ജലനിരപ്പ് 2401.52 അടി എത്തിയപ്പോഴാണ് മൂന്നാം നന്പർ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയത്.
നിലവിൽ സെക്കന്റിൽ 60,000 ലിറ്റർ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.ഇന്നലെ രാത്രി എട്ടിന് ജലനിരപ്പ് 2401.43 അടിയാണ്. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിട്ടതാണ് ഇടുക്കിയിലെ ജലനിരപ്പുയരാൻ കാരണം.