ഉമ്മന്‍ ചാണ്ടിയോടു സിപിഎം മാപ്പു പറയണം: ബെന്നി ബഹനാന്
Wednesday, January 26, 2022 2:28 AM IST
കൊച്ചി: സോളാര്‍ കേസില്‍ അച്യുതാനന്ദന് എതിരായ കോടതി വിധി രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം പാഠമാകണമെന്നും മാന്യതയുണ്ടെകില്‍ സിപിഎം നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോടു മാപ്പു പറയണമെന്നും ബെന്നി ബഹനാന് എം.പി.
ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ഹീനമായി ആക്ഷേപിച്ചവര്‍ക്കുള്ള താക്കീതാണു കോടതി വിധി. ഉമ്മന്‍ ചാണ്ടിയില്‍നിന്നു നേരായ രീതിയില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന ബോധ്യത്തെത്തുടര്‍ന്നാണ് സിപിഎം സോളാര്‍ കേസ് ഉയര്‍ത്തി കൊണ്ടുവന്നത്. ഇനിയെങ്കിലും മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സിപിഎം തയാറാവണമെന്നും ബെന്നി ബഹനാന് പറഞ്ഞു.