സിസ്റ്റർ സെഫി ജയിൽമോചിതയായി
Friday, June 24, 2022 1:03 AM IST
തിരുവനന്തപുരം: ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടതോടെ സിസ്റ്റർ സെഫി താത്കാലികമായി ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ജയിൽ മേധാവികൾക്ക് കൈമാറുകയും ജാമ്യക്കാർ ഉൾപ്പടെയുള്ളവർ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് ഇന്നലെ വൈകുന്നേരത്തോടെ ഇവർക്കു പുറത്തിറങ്ങാനായത്.
എന്നാൽ, ജാമ്യ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ഫാ. തോമസ് കോട്ടൂരിന് ഇന്നലെ പൂജപ്പുര സെൻട്രൽ ജയിയിലിൽനിന്ന് പുറത്തിറങ്ങാനായില്ല. നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്നു പുറത്തിറങ്ങാനാകും.