സാങ്കേതിക സർവകലാശാല ബിആർക്ക് പരീക്ഷ: 58.11 ശതമാനം വിജയം
Tuesday, August 9, 2022 12:39 AM IST
തിരുവനന്തപുരം: സാങ്കേതികശാസ്ത്രസർവകലാശാല ബി.ആർക്ക് (ആർക്കിട്ടെക്ചർ) പരീക്ഷാഫലംപ്രസിദ്ധീകരിച്ചു. എട്ട് കോളജുകളിൽ നിന്നായി 382 വിദ്യാർഥികളാണ് പത്താം സെമസ്റ്റർ പരീക്ഷയെഴുതിയത്.
വിജയശതമാനം 58.11. ആകെ വിജയിച്ച 222 പേരിൽ 153പേരും പെണ്‍കുട്ടികളാണ്. വിജയശതമാനത്തിൽ തിരുവനന്തപുരം ഗവണ്മെന്റ് എൻജിനിയറിംഗ് കോളജാണ് മുന്നിൽ (81.08%), കുറ്റിപ്പുറം എംഇഎസ് കോളജ് രണ്ടാം സ്ഥാനത്തും (71.8%), കോളജ് ഓഫ്ആർക്കിടെക്ചർ തിരുവനന്തപുരം(60.38%) മൂന്നാംസ്ഥാനത്തും എത്തി. തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിംഗ് കോളജിലെ ജസ്റ്റിൻ ഐസക് ജയിംസ് 8.81 ഗ്രേഡോടെ ഒന്നാം റാങ്ക് നേടി.