പ്രത്യേക സഭാ സമ്മേളനം പ്രായോഗികമല്ല: സർക്കാർ
Wednesday, August 10, 2022 1:13 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു കേരളത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതു പ്രായോഗികമല്ലെന്നു സർക്കാർ.
ഓഗസ്റ്റ് 14നോ സൗകര്യപ്രദമായ മറ്റൊരു ദിവസമോ യോഗം ചേരണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം.ബി. രാജേഷിനും കത്ത് നൽകി.
എന്നാല്‍, ഓഗസ്റ്റ് 15നു രാവിലെ മന്ത്രിമാർക്ക് വിവിധ ജില്ലകളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ 14നു രാത്രി നിയമസഭാ സമ്മേളനം പ്രായോഗികമല്ലെന്നാണു സർക്കാർ നിലപാട്.