ഇടത് എംഎല്‍എമാരുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല
Friday, August 12, 2022 1:08 AM IST
കൊച്ചി: കിഫ്ബിയെ തകര്‍ക്കുന്ന തരത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് അഞ്ച് ഇടതുപക്ഷ എംഎല്‍എമാര്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ വിധി പറയാനായി മാറ്റി. എംഎല്‍എമാരായ കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.