കെടിയു വൈസ്ചാൻസലർ തര്‍ക്കം ; വിദ്യാര്‍ഥികളെ ബാധിക്കരുത്: കോടതി
Wednesday, November 30, 2022 12:46 AM IST
കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിയുടെ പേരിലുള്ള തര്‍ക്കം വിദ്യാര്‍ഥികളെ ബാധിക്കുന്ന തലത്തിലേക്ക് മാറരുതെന്നു ഹൈക്കോടതി.
വിസിയുടെ താത്കാലിക ചുമതലയുണ്ടെങ്കിലും ഓഫീസിലേക്കു പ്രവേശിക്കുന്നതു തടഞ്ഞ് അമ്പതോളം പേര് ഓഫീസിനു മുന്നില്‍ ഇരിക്കുന്നുണ്ടെന്നും 400 ഫയലുകള്‍ നോക്കാനുണ്ടെന്നും ഡോ. സിസ വ്യക്തമാക്കിയിരുന്നു.
താത്കാലിക വിസി ഫയലുകള്‍ നോക്കിയിട്ടില്ലെന്നു സര്‍വകലാശാലയും വ്യക്തമാക്കി. ഇതാണ് കോടതി ഭയപ്പെട്ടിരുന്നതെന്നും അധികൃതര്‍ തമ്മിലുള്ള തര്‍ക്കം വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്ന അവസ്ഥയില്‍ എത്തരുതെന്നും ഈ ഘട്ടത്തില്‍ കോടതി വ്യക്തമാക്കി.