മലങ്കര സഭാ തര്‍ക്ക പരിഹാരശ്രമങ്ങളെ സ്വാഗതം ചെയ്ത് യാക്കോബായ സുന്നഹദോസ്
Tuesday, March 21, 2023 1:09 AM IST
പുത്തന്‍കുരിശ് : ഒരു നൂറ്റാണ്ട് പഴക്കമുള്ള മലങ്കര സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ യാക്കോബായ സഭാ സുന്നഹദോസ് സ്വാഗതം ചെയ്തു.
ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള കേരള നിയമപരിഷ്കരണ കമ്മീഷന് ശിപാര്‍ശ ചെയ്ത മലങ്കര ചര്‍ച്ച്ബില്‍ എത്രയും പെട്ടെന്നു നടപ്പിലാക്കാന്‍ സര്‍ക്കാരിനോടു സുന്നഹദോസ് അഭ്യര്‍ഥിച്ചു.
മഹാപൗരോഹിത്യ ശുശ്രൂഷയുടെ 50-ാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ വിവിധ ജനക്ഷേമകരമായ പരിപാടികളോടെ നടത്താന്‍ സുന്നഹദോസ് തീരുമാനിച്ചു. ശ്രേഷ്ഠ ബാവായുടെ 95-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 22ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്തും.
അനുശോചിച്ചു
പുത്തന്‍കുരിശ് : ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തില്‍ യാക്കോബായ സഭാ സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ഥന നടത്തി.