റബറിന്റെ താങ്ങുവില 200 രൂപയാക്കുന്നത് പരിഗണിക്കാനാവില്ല: സംസ്ഥാന സര്‍ക്കാര്‍
Friday, March 24, 2023 2:03 AM IST
പാലാ: റബറിന് താങ്ങുവില 200 രൂപയായി പ്രഖ്യാപിക്കണമെന്ന മാണി സി. കാപ്പന് എംഎല്‍എയുടെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു.
റബറിന്റെ കുറഞ്ഞ വില 200 രൂപയാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ സെപ്റ്റംബര്‍ 14ന് മാണി സി. കാപ്പന് എംഎല്‍എ ധനകാര്യ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിനു മാര്‍ച്ച് 17ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി അഡീഷണല്‍ സെക്രട്ടറി ബി.എസ്. പ്രീത ഔദ്യോഗികമായി നല്കിയ കത്തിലാണ് റബറിന്റെ താങ്ങുവില 200 ആയി വര്‍ധിപ്പിക്കുക എന്ന ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് അറിയിച്ചത്.