പ്രതിപക്ഷ നേതാവിനെതിരേ വ്യാജ പ്രചാരണം; പരാതി നൽകി
Friday, April 19, 2024 1:10 AM IST
തിരുവനന്തപുരം: ‘ദുബായിലുണ്ടായ പ്രളയം മനുഷ്യനിർമിത ദുരന്തമെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശൻ’ എന്ന തലക്കെട്ടിൽ സിപിഎം സമൂഹമാധ്യമ ഹാൻഡിലുകളിലെ നുണ പ്രചാരണത്തിനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പരാതി നൽകി.
കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈൻ വാർത്ത എഡിറ്റ് ചെയ്താണ് വ്യാജ പോസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഈ അക്കൗണ്ട് ഉടമ സിപിഎം സൈബർ സംഘത്തിന്റെ ഭാഗമാണെന്നു മുൻകാല പോസ്റ്റുകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും പരാതിയിൽ പറയുന്നു.