ദേശീയപാത വികസനത്തിന് വനം വകുപ്പ് തടസം സൃഷ്ടിക്കരുത്: ഹൈക്കോടതി
Thursday, May 30, 2024 12:48 AM IST
കൊച്ചി: ഇടുക്കി ജില്ലയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദേശീയപാതയുടെ വികസനത്തിന് വനംവകുപ്പ് തടസം സൃഷ്ടിക്കരുതെന്ന് ഹൈക്കോടതി.
14.5 കിലോമീറ്റര്‍ ദൂരം വനമല്ലെന്നും അതിനാല്‍ റോഡ് വികസനം തടസപ്പെടുത്തരുതെന്നും വനംവകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്കി.
ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ ദൂരം റോഡ് വീതികൂട്ടുന്നതിന് വനംവകുപ്പ് തടസം നിന്നതിനാല്‍ അനിശ്ചിതമായി നിര്‍മാണം നീണ്ട സാഹചര്യത്തിലാണു ഹര്‍ജിക്കാരായ കിരണ്‍ സിജു ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദൂരം നിയമപ്രകാരം 100 അടി വീതിയില്‍ അളന്ന് മാറ്റിയിടണമെന്നും, വനം വകുപ്പിന് ഈ മേഖലയില്‍ യാതൊരു അവകാശവുമില്ലന്നുമായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.