ഉച്ചകഴിഞ്ഞു മൂന്നിനു ജീവസംരക്ഷണറാലി ആരംഭിക്കും. റാലിക്കുശേഷം അടുത്തവർഷത്തേക്കുള്ള പതാകകൈമാറ്റവും ജീവസംരക്ഷണത്തിനായി അധികൃതർക്കു മെമ്മോറാണ്ടം സമർപ്പണവും മ്യൂസിക് ബാൻഡും ഉണ്ടാകും.
പിറക്കാത്ത കുഞ്ഞുങ്ങൾക്കായി സ്മാരകം തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024 ദേശീയ റാലിയോടനുബന്ധിച്ച് തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ ഒരുക്കിയ, പിറക്കാതെപോയ കുഞ്ഞുങ്ങൾക്കായുള്ള സ്മാരകം സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശീർവദിച്ചു.
ഇന്ത്യയിൽ ലക്ഷക്കണക്കിനു ഗർഭസ്ഥശിശുക്കൾ ഗർഭഛിദ്രത്തിലൂടെ കൊലചെയ്യപ്പെടുന്നെന്നാണു കണക്ക്. ഇവരെ അനുസ്മരിക്കാനും പ്രാർഥിക്കാനുമാണു സ്മാരകം ഒരുക്കിയത്.
പോണ്ടിച്ചേരി ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കലിസ്റ്റ്, കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ഡോ. പോൾ ആന്റണി മുല്ലശേരി, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.