എൻജിനിയറിംഗ് കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
എൻജിനിയറിംഗ് കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
Thursday, September 19, 2024 1:28 AM IST
മൂ​ന്നി​ല​വ്: ക​ട​പു​ഴ​യാ​റ്റി​ൽ എ​ൻ​ജി​നി​റിം​ഗ് കോ​ളേ​ജ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ബി.​ടെ​ക് വി​ദ്യാ​ർ​ഥി​യു​മാ​യ ഹാ​റൂ​ൺ ഹാ​രി​സ് (20)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഏ​ഴ് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മു​ന്നി​ല​വി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​ത്. ഇ​തി​ൽ മൂ​ന്ന് പേ​ർ കു​ളി​ക്കാ​നാ​യി ക​യ​ത്തി​ൽ ഇ​റ​ങ്ങിയപ്പോള്‍ ഹാ​റൂ​ൺ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.


ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ഹാ​റൂ​ണി​നെ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ഈ​രാ​റ്റു​പേ​ട്ട​യി​ൽനി​ന്നു ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പാ​ലാ ജ​ന​റ​ലാ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.