ഐഎന്‍എസ് തുശീലിന് മലയാളി കമാന്‍ഡിംഗ് ഓഫീസര്‍
Wednesday, December 11, 2024 1:22 AM IST
കൊച്ചി: റഷ്യയില്‍ നിര്‍മിച്ച ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് തുശീലിനെ നയിക്കാൻ മലയാളി നാവികസേനാ ഉദ്യോഗസ്ഥന്. പത്തനംതിട്ട കുമ്പനാട് സ്വദേശി ക്യാപ്റ്റന്‍ പീറ്റര്‍ വര്‍ഗീസാണ് കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസറായി നിയമിതനായത്.
കോയിപ്രം കരീലമുക്ക് കല്ലേലില്‍ പുത്തന്മഠത്തില് റിട്ട. ബ്രിഗേഡിയര്‍ വര്‍ഗീസ് ജേക്കബിന്റെയും ലിസി വര്‍ഗീസിന്റെയും (കോതമംഗലം ഓലിയപ്പുറം) ഇളയ മകനാണു പീറ്റര്‍ വര്‍ഗീസ്.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ കമ്മീഷന് ചെയ്ത ഐഎന്‍എസ് തുശീൽ, നിലവില്‍ ഇന്ത്യന്‍ സേന ഉപയോഗിക്കുന്ന തല്‍വാര്‍, തേഗ് ശ്രേണിയിലെ കപ്പലുകളുടെ നവീകരിച്ച പതിപ്പാണ്.