അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കിയത് സുപ്രീംകോടതി: ജസ്റ്റീസ് കെ.എം. ജോസഫ്
Wednesday, December 11, 2024 1:22 AM IST
തിരുവനന്തപുരം: അന്തസോടെ ജീവിക്കാനുള്ള അവകാശം വിവേചനരഹിതമായി എല്ലാവർക്കും ഉറപ്പാക്കാൻ കഴിഞ്ഞത് സുപ്രീംകോടതിയുടെ സമയോചിതമായ ഇടപെടൽകൊണ്ട് മാത്രമാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി, ജസ്റ്റീസ് കെ.എം. ജോസഫ്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ പരാമർശിച്ച അന്തസിനുള്ള അവകാശം വിവിധ വിധിന്യായങ്ങളിലൂടെ എല്ലാവർക്കും പ്രാപ്യമാക്കിയത് കോടതികളാണ്. മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കാനാണ് എക്കാലവും സുപ്രീംകോടതി ശ്രമിച്ചിട്ടുള്ളത്. അദ്ദേഹം പറഞ്ഞു.
നിയമസംഹിതകൾക്ക് അപ്പുറം മനുഷ്യാവകാശങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളതെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് പറഞ്ഞു.