കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരിയിൽ
Wednesday, December 11, 2024 1:23 AM IST
തൃശൂർ: 37ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി ഏഴു മുതൽ 10 വരെ കേരള കാർഷിക സർവകലാശാലയിൽ സംഘടിപ്പിക്കും. എട്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്രജ്ഞർ, ഗവേഷകർ, വിദ്യാർഥികൾഅടക്കം1500 -ലേറെ പ്രതിനിധികൾ കോണ്‍ഗ്രസിൽ പങ്കെടുക്കും.
സാങ്കേതിക ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ശാസ്ത്രമേഖലയുടെ വളർച്ചയിൽ കേരളത്തിനു മികച്ച സംഭാവന നൽകിയ പ്രമുഖരെ കോണ്‍ഗ്രസിൽ അനുസ്മരിക്കും.
ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ സംവാദം, വിദ്യാർഥിവിഭാഗത്തിന്റെ സയൻസ് കോണ്‍ഗ്രസ് എന്നിവയും ഉണ്ടായിരിക്കും. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണു പരിപാടി.