സ്ത്രീ ചേതന പഠന സദസ് നടത്തി
1227119
Monday, October 3, 2022 12:30 AM IST
കോഴിക്കോട്: സ്ത്രീ ചേതനയുടെ ആഭിമുഖ്യത്തിൽ സ്ത്രീ ചേതന സെന്ററിൽ ‘ട്രാൻസ്ജെൻഡർ പോളിസി ' എന്ന വിഷയത്തിൽ പഠന സദസ് സംഘടിപ്പിച്ചു. അഡ്വ. ജിഷ പള്ളിക്കര ട്രാൻസ് ജെൻഡർ പോളിസിയെക്കുറിച്ച് സംസാരിച്ചു. ഒരു വ്യക്തി സ്വയം പ്രഖ്യാപിക്കുന്നതാണ് അവരുടെ വ്യക്തിത്വം.
മറ്റ് തെളിവുകളിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന് പോളിസി വ്യക്തമാക്കുന്നു. പഠനസദസിൽ ട്രാൻസ്ജെൻഡർ ലീഡർ സിസിലി ജോർജ് തന്റെ സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളും അവർ നേരിടുന്ന വിവേചനവും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി. എ.ആർ. സുപ്രിയ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. ബിന്ദു, കെ.കെ. ഉഷ, കെ. ബീന എന്നിവർ പ്രസംഗിച്ചു.