ബഥാനിയിലേക്ക് ജപമാല റാലി നടത്തി
1227971
Friday, October 7, 2022 12:29 AM IST
തിരുവമ്പാടി: തിരുവമ്പാടി ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ ബഥാനിയായിലേക്ക് ജപമാല റാലി നടത്തി. ബഥാനിയായിൽ നടക്കുന്നു 101 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന അഖണ്ഡ ജപമാല സമർപ്പണത്തിലും ആരാധനയിലും പങ്ക് ചേരുന്നതിനാണ് തിരുവമ്പാടിയിൽ നിന്ന് വിശ്വാസികൾ കാൽനടയായി എത്തിയത്.
ഫൊറോന വികാരി ഫാ.തോമസ് നാഗ പറമ്പിൽ , അസി.വികാരി ഫാ. അമൽ പുരയിടത്തിൽ, പാരിഷ് സെക്രട്ടറി തോമസ് വലിയ പറമ്പിൽ , ട്രസ്റ്റിമാരായ ജോസഫ് പുലക്കുടി, ബെന്നി കിഴക്കേ പറമ്പിൽ, ഷാജൂ ചാരു പ്ലാക്കൽ, ബിജു പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.