വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​കാ​ൻ വ​യ​ല​ട റൂ​റ​ല്‍ ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാളെ
Saturday, January 28, 2023 12:48 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ ഗ​വി എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​യ​ല​ട​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ങ്ങി. 3.04 കോ​ടി രൂ​പ​യാ​ണ് വ​യ​ല​ട​യു​ടെ ഒ​ന്നാം ഘ​ട്ട വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 3 കോ​ടി 52000 രൂ​പ​യാ​ണ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. പ​വ​ലി​യ​ന്‍, പ്ര​ധാ​ന ക​വാ​ടം, സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍, ലാ​ന്റ്സ്കേ​പ്പിം​ഗ്, ഇ​രി​പ്പി​ട​ങ്ങ​ള്‍, ഫു​ഡ് കോ​ര്‍​ട്ട്, കോ​ഫീ​ഷോ​പ്പ്, സോ​ളാ​ർ ലൈ​റ്റ്, ശു​ചി​മു​റി, ഫെ​സി​ലി​റ്റേ​ഷ​ന്‍ സെന്‍റര്‍,വ്യൂ ​പോ​യി​ന്റ് തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ധാ​ന ഘ​ട​ക​ങ്ങ​ള്‍.​
സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നും വി​ട്ടു​കി​ട്ടി​യ സ്ഥ​ല​ത്താ​ണ് വ​യ​ല​ട റൂ​റ​ല്‍ ടൂ​റി​സം ഡെ​വ​ല​പ്മെന്‍റ് പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ന​ട​പ്പി​ലാ​ക്കി​യ​ത്. പ്ലോ​ട്ടു​ക​ളി​ല്‍ ആ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്.