ബിഷപ് ജോസഫ് പാംപ്ലാനിയുടെ കർഷക പ്രസ്താവനയ്ക്ക് ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ പിന്തുണ
1280355
Thursday, March 23, 2023 11:40 PM IST
തിരുവമ്പാടി: ബിഷപ് ജോസഫ് പാംപ്ലാനി കണ്ണൂരിൽ നടത്തിയ കർഷക പ്രസ്താവനക്ക് ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
ഏതെങ്കിലും പ്രത്യേക മതത്തെ പരാമർശിക്കാതെ മൊത്തം കർഷകരെ ബാധിക്കുന്ന പ്രശ്നത്തെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം രാഷ്ട്രീയവത്ക്കരിച്ച് കർഷകരുടെ ഇടയിൽ ഭിന്നതയുണ്ടാക്കാനാണ് ഭരണ പ്രതിപക്ഷ നേതാക്കന്മാരുടെ ശ്രമമെന്ന് കമ്മിറ്റി വിലയിരുത്തി.
ബിഷപിന്റെ പ്രസ്താവനക്ക് വർഗീയ നിറം നല്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വലിയ തിരിച്ചടിയാകും കിട്ടുകയെന്നും പ്രസ്താവനയിൽ പറയുന്നു.
ബിഷപിന്റെ പ്രസ്താവന കേവലം റബറിന്റെ വിലയിടിവിനെ മാത്രം ഉദ്ദേശിച്ചല്ല, ബഫർ സോൺ, വന്യമൃഗശല്യം, നികുതി വർധന, വിലക്കയറ്റം തുടങ്ങിയ കർഷക ദ്രോഹവിഷയങ്ങളും ഉന്നയിച്ചു കൊണ്ടുള്ളതാണെന്നും ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാനകമ്മിറ്റി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.