നരിപ്പറ്റ: കൈവേലി പെട്രോൾ പമ്പിന് സമീപത്ത് വച്ച് വൈക്കോൽ ലോറിക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ലോറിയുടെ മുകൾ ഭാഗം വൈദ്യുത കമ്പിയിൽ തട്ടിയപ്പോൾ തീപ്പൊരി ചിതറിയാണ് തീപിടിച്ചത്. മിനിറ്റുകൾക്കകം വൈക്കോൽ ലോഡിലേക്കു മുഴുവൻ തീപടർന്നു.തുടർന്ന് നാട്ടുകാരും നാദാപുരത്ത് നിന്ന് എത്തിയ അഗ്നിശമന സേനാ വിഭാഗവും ചേർന്ന് രണ്ട് മണിക്കൂർ നേരത്തെ ശ്രമത്തിലൂടെ തീ അണക്കുകയായിരുന്നു.