വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍
Saturday, April 1, 2023 12:29 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി മേ​രി മാ​താ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ഓ​ശാ​ന ഞാ​യ​ര്‍ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് നാ​ളെ രാ​വി​ലെ 6.30ന് ​കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ തു​ട​ക്ക​മാ​കും. തു​ട​ര്‍​ന്ന് ഏ​ഴി​ന് ന​ട​ക്കു​ന്ന ഓ​ശാ​ന തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ല്‍, അ​സി. വി​കാ​രി ഫാ. ​തോ​മ​സ് പു​ല​യം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​ത​ക്വം വ​ഹി​ക്കും. രാ​വി​ലെ പ​ത്തി​ന് ദി​വ്യ​ബ​ലി​യു​ണ്ടാ​കും. പെ​സ​ഹാ വ്യാ​ഴം തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങും.
ദി​വ്യ​ബ​ലി​ക്കും കാ​ല്‍​ക​ഴു​ക​ള്‍ ശു​ശ്രു​ഷ​യ്ക്കും ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ല്‍, അ​സി. വി​കാ​രി ഫാ. ​തോ​മ​സ് പു​ല​യം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​കും. ദു​ഖ​വെ​ള്ളി തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ഴി​ന് തു​ട​ങ്ങും. വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. അ​സി. വി​കാ​രി ഫാ. ​തോ​മ​സ് പു​ല​യം​പ​റ​മ്പി​ല്‍ സ​ഹ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ടൗ​ണ്‍ ചു​റ്റി കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ദി​വ്യ ബ​ലി. ഉ​യ​ര്‍​പ്പു ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് മൂ​ന്നി​ന് ന​ട​ക്കു​ന്ന ഉ​യ​ര്‍​പ്പി​ന്‍റെ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ല്‍, അ​സി. വി​കാ​രി ഫാ. ​തോ​മ​സ് പു​ല​യം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ എ​ഴി​നും ദി​വ്യ​ബ​ലി​യു​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ല്‍ അ​റി​യി​ച്ചു.