ചക്കിട്ടപാറ: നിപ്പ പോരാളി സിസ്റ്റർ ലിനിയുടെ പേരിൽ ചെമ്പനോട കുറത്തിപ്പാറ കടന്തറ പുഴയ്ക്ക് നിർമിച്ച ഇരുമ്പു പാലത്തിലേക്ക് ചക്കിട്ടപാറ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു.
ചക്കിട്ടപാറയിൽ പ്രതിഷേധം
ചക്കിട്ടപാറ: ഈ മാസം ഒന്നു മുതൽ നടപ്പിലാക്കുന്ന സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ ചക്കിട്ടപാറയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പകൽ പന്തം കൊളുത്തി പ്രകടനം നടത്തി. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസുകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റജി കോച്ചേരി അധ്യക്ഷത വഹിച്ചു. രാജീവ് തോമസ്, അഹമ്മദ് പെരിഞ്ചേരി, ജോർജ് മുക്കള്ളിൽ, അഷറഫ് മിട്ടിലേരി, ജെയിംസ് മാത്യു, ബാബു കൂനംതടം, ഗിരിജ ശശി, ബാലകൃഷ്ണൻ നടേരി, ബിജു മണ്ണാറശേരി, ടോമി മണ്ണൂർ, ജീമോൻ കാഞ്ഞിരത്തിങ്കൽ, ഷാജു മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.