നെ​ല്ലി​പ്പൊ​യി​ൽ സൊ​സൈ​റ്റി​യി​ലെ മോ​ഷ​ണം: പ്ര​തി​യെ പോ​ലി​സ് പി​ടി​കൂ​ടി
Thursday, September 28, 2023 12:56 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ പാ​ൽ സൊ​സൈ​റ്റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ കോ​ട​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി പ​ര​ത​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​വാ​സി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഹെ​ൽ​മെ​റ്റ് ധ​രി​ച്ചെ​ത്തി​യ ആ​ൾ പാ​ൽ സൊ​സൈ​റ്റി​യു​ടെ ഷ​ട്ട​റി​ന് ഇ​ട​യി​ലൂ​ടെ ബാ​ഗ് എ​ടു​ത്തു​കൊ​ണ്ട് പോ​കു​ന്ന ദൃ​ശ്യം നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.


കോ​ട​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​സി. അ​ഭി​ലാ​ഷ്, സ​ലിം മു​ട്ട​ത്ത്, സി.​സി. സാ​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​പി. റ​ഫീ​ഖ്, ഷ​നി​ൽ​കു​മാ​ർ, റി​ങ്കു, ജി​നേ​ഷ് കു​ര്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.