കൊയിലാണ്ടി: പോലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ തുടങ്ങി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പാർക്ക് റെസിഡൻസി ബാറിൽ ബഹളം ഉണ്ടായതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിനു നേരെയാണ് അക്രമമുണ്ടായത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചിൽ തുടങ്ങി. സമീപ പ്രദേശങ്ങളിലുള്ളവരാണ് അക്രമം നടത്തിയതെന്നാണ് സൂചന.