വിദ്യാർഥികളെ അനുമോദിച്ചു
1581517
Tuesday, August 5, 2025 8:01 AM IST
മാനന്തവാടി: എസ്എസ്എൽസി, ഹയർ സെക്കൻഡറി, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എടവക പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
മാനന്തവാടി ഗവ. കോളജ് ഡിജിറ്റൽ തിയറ്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദുകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ എം.പി. വത്സൻ, ലിസി ജോണ്‍, ഷിൽസൻ മാത്യു, ബിപിസി കെ.കെ. സുരേഷ്, ഗവ.കോളജ് പ്രിൻസിപ്പൽ അബ്ദുൾ സലാം, എടവക പഞ്ചായത്ത് സെക്രട്ടറി എ.കെ. അസീസ്, പഞ്ചായത്ത് അംഗങ്ങളായ ജംഷീറ ശിഹാബ്, സി.സി. സുജാത, ഷറഫുന്നിസ, സുമിത്ര ബാബു, സിആർസിസിമാരായ ലസ്ന, ജോഹില, അധ്യാപികയായ വനജ, ഇംപ്ലിമെന്റിംഗ് ഓഫീസർ ടി.പി. വിൽസണ്‍, പിഇസി കണ്‍വീനർ ജോസ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.
എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ദ്വാരക എയുപി സ്കൂൾ, യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കല്ലോടി സെന്റ് ജോസഫ് യുപി സ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കും എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച മുഴുവൻ ഹൈസ്കൂളുകൾക്കും മെമന്റോ നൽകി.