പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
1581521
Tuesday, August 5, 2025 8:01 AM IST
പൊഴുതന: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരേ എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഏരിയ സെക്രട്ടറി എൻ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. ജെറീഷ് അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി എം. സെയ്ത്, വൈസ് പ്രസിഡന്റ് സി.എച്ച്. മമ്മി, പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, വൈസ് പ്രസിഡന്റ് കെ.വി. ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. ആഷിഖ്, കർഷകസംഘം ഏരിയ സെക്രട്ടറി എ. ഗഫൂർ, കർഷകത്തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗം സി. മമ്മി, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ടി.കെ. ഷാഹിന, വി. വിനോദ്, ടി.കെ. സാദിഖലി എന്നിവർ പ്രസംഗിച്ചു.