അധ്യാപകരെ ആദരിച്ചു
1581526
Tuesday, August 5, 2025 8:01 AM IST
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തിൽ വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്, വാരാന്പറ്റ ജിഎച്ച്എസ്, തരുവണ ജിഎച്ച്എസ്എസ്, പുളിഞ്ഞാൽ ജിഎച്ച്എസ് എന്നിവിടങ്ങളിലെ അധ്യാപകരെ ആദരിച്ചു. അധ്യാപകർക്ക് ഗ്രാമാദരപത്രവും പുസ്തകങ്ങളും നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി നേതൃത്വം നൽകി.