സ്വകാര്യ ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
1581522
Tuesday, August 5, 2025 8:01 AM IST
സുൽത്താൻ ബത്തേരി: സ്വകാര്യ ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.
പിക്കപ്പ് വാഹനത്തിൽ യാത്രചെയ്തിരുന്ന മീനങ്ങാടി സ്വദേശിനി പള്ളിക്കാലത്ത് സുബൈദ(45), പറങ്ങോടൻ വീട്ടിൽ അജ്മൽ(32), ബസ് യാത്രക്കാരായ ഹഫ്സത്ത്, സ്നേഹപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്.
സുബൈദയ്ക്ക് കൈയ്ക്കും കാലിനും അജ്മലിന്റെ കാലിനും പൊട്ടൽ സംഭവിച്ചു. ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അപകടത്തിൽ ബസിന്റെ കന്പിയിൽ തലയിടിച്ച ഹഫ്സത്ത് ചികിത്സയിലാണ്.
മൂക്കിന് ക്ഷതമേറ്റ സ്നേഹപ്രിയ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഇന്നലെ വൈകുന്നേരം 5.30ഏടെ ബീനാച്ചിക്കും കൊളഗപ്പാറയ്ക്കും ഇടയിലാണ് അപകടം.