യാത്രയയപ്പ് നൽകി
1581523
Tuesday, August 5, 2025 8:01 AM IST
കൽപ്പറ്റ: സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്ക്വാർട്ടേഴ്സ് എസ്ഐ എം.സി. സോമന് ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ യാത്രയയപ്പ് നൽകി. കെപിഒഎ ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി മെമന്റോ നൽകി. ഡിസിആർബി ഡിവൈഎസ്പി കെ.ജെ. ജോണ്സണ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എം. അബ്ദുൾ കരീം, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ എന്നിവർ പ്രസംഗിച്ചു.
2024ൽ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ കരസ്ഥമാക്കിയ പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജു ആന്റണി, എസ്എസ്ബി എസ്ഐ പി.സി. സജീവ്, സൈബർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ റസാഖ്, എസ്സിപിഒ അബ്ദുൾ സലാം, വൈത്തിരി പോലീസ് സ്റ്റേഷനിലെ എസ്സിപിഒ അബ്ദുൾ ഷുക്കൂർ, സി ബ്രാഞ്ച് എസ്സിപിഒ കെ.സി. അനൂപ് എന്നിവരെ അനുമോദിച്ചു. കെപിഒഎ ജില്ലാ സെക്രട്ടറി പി.സി. സജീവ് കെപിഎ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് എന്നിവർ സംസാരിച്ചു.