ഗിരീഷ് പെരുന്തട്ടയ്ക്ക് യാത്രയയപ്പ് നൽകി
1581520
Tuesday, August 5, 2025 8:01 AM IST
കൽപ്പറ്റ: ജപ്പാനിലെ ഒസാക്കയിൽ ലോക കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഗിരീഷ് പെരുന്തട്ടയ്ക്ക് ജില്ലാ കരാത്തെ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയ്പ്പ് നൽകി.
ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.പി. യൂസുഫ് അധ്യക്ഷത വഹിച്ചു. സുബൈർ ഇളകുളം, എം.ടി. ജംഷീർ, വി. സന്ദീപ്, എം.പി. മത്തായി, മുഹമ്മദ് അസ്ലം, പ്രസാദ് ആലഞ്ചേരി, ജയിൻ മാത്യു, പി.സി. ബൈജു, ശ്യാം മോഹൻ, ഡോ.പ്രിയദർശിനി, പി.ജെ. നന്ദകിഷോർ എന്നിവർ പ്രസംഗിച്ചു. പി.ജെ. വിഷ്ണു സ്വാഗതം പറഞ്ഞു. ജപ്പാൻ കരാത്തെ കെനിയു റിയു ഇന്ത്യ മുഖ്യ പരിശീലകനാണ് ഗിരീഷ് പെരുന്തട്ട. ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജും വേൾഡ് കരാത്തെ ഫെഡറേഷന്റെ എട്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ഉടമയുമാണ്.