തൊഴിൽമേള സംഘടിപ്പിച്ചു
1581518
Tuesday, August 5, 2025 8:01 AM IST
ഊട്ടി: ഊട്ടി എച്ച്എഡിപി ഓഡിറ്റോറിയത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. 80 സ്വകാര്യ കന്പനികൾ പങ്കെടുത്തു. തമിഴ്നാട് ചീഫ്വിപ്പ് കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഊട്ടി നഗരസഭാ ചെയർപേഴ്സണ് വാണീശ്വരി, ജയരാമൻ, രവികുമാർ, ജോർജ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇതുവരെ തമിഴ്നാട്ടിൽ 310 തൊഴിൽ മേളകൾ നടന്നിട്ടുണ്ടെന്ന് കെ. രാമചന്ദ്രൻ പറഞ്ഞു. ഇതിൽ 2.5 ലക്ഷം യുവാക്കൾക്ക് സ്വകാര്യ കന്പനികളിൽ ജോലി ലഭിച്ചു. ഡിഎംകെ ഭരണകാലത്ത് ജോലിയില്ലാത്തവർക്ക് ജോലി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതയായി അദ്ദേഹം പറഞ്ഞു.