കെട്ടിടോദ്ഘാടനവും വിജയോത്സവും സംഘടിപ്പിച്ചു
1581525
Tuesday, August 5, 2025 8:01 AM IST
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പൊതു പരീക്ഷയിലും വിവിധ സംസ്ഥാന മേളകളിലും മികച്ച നേട്ടം കൈവരിച്ച വദ്യാർഥികൾക്കുള്ള അനുമോദനവും മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ പ്ലാൻഫണ്ട്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസനഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ചായിരുന്നു നിർമാണം. പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്, പി.വി. വേണുഗോപാൽ, ടി.പി. ഷിജു, നാസർ പാലക്കമൂല, വിദ്യാകിരണം കോഓർഡിനേറ്റർ വിൽസണ് തോമസ്, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി. അഷ്റഫ്, പിടിഎ പ്രസിഡന്റ് എസ്. ഹാജിസ്, കെ.എ. അലിയാർ, വിൻസി, പി.ഒ. സുമിത, ഡോ. ബാവ കെ. പാലുകുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.
പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എൻ. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നര കോടി വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച കിച്ചണ് കം ഡൈനിംഗ് ഹാളിന്റെയും ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ലാബ് കെട്ടിടത്തിന്റെയും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചടോയ്ലറ്റ് കോംപ്ലക്സിന്റെയും ഉദ്ഘാടനങ്ങളാണ് നടന്നത്.