കെപിഒഎ: എം.എ. സന്തോഷ് പ്രസിഡന്റ്
1581519
Tuesday, August 5, 2025 8:01 AM IST
കൽപ്പറ്റ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ(കെപിഒഎ) ജില്ലാ പ്രസിഡന്റായി എം.എ. സന്തോഷിനെയും(ഇൻസ്പെക്ടർ, കന്പളക്കാട്), സെക്രട്ടറിയായി പി.സി. സജീവിനയും(എസ്ഐ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: പി.ജി. സതീഷ്കുമാർ (വൈസ് പ്രസിഡന്റ്), എ.ആർ. ഷീജ(ജോയിന്റ് സെക്രട്ടറി), എൻ. ബഷീർ(ട്രഷറർ), കെ.എം. ശശിധരൻ, കെ. തോമസ്, പി.ബി. സുനിൽകുമാർ, എം. മോഹനൻ, വി.എം. സബിത, ഹസൻ ബാരിക്കൽ(നിർവാഹസമിതി അംഗങ്ങൾ). ജില്ലാ പോലീസ് സഹകരണസംഘം ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.ബി. മനോഹരൻ വരണാധികാരിയായി.