പാലാവയല്: സെന്റ് ജോണ്‍സ് അത്ലറ്റിക് അക്കാദമിയുടെ നേതൃത്വത്തില്‍ പാലാവയല് സ്പോര്‍ട്സ് ക്ലബ്ബിന്റെയും മറ്റു വിവിധ ക്ലബ്ബുകളുടെയും സഹകരണത്തോടെ നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഇന്നു മുതല്‍ 20 വരെ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. അഞ്ചാം ക്ലാസ് മുതല്‍ 11-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍, പഞ്ചായത്ത് ഭേദമന്യേ ക്യാമ്പില്‍ പങ്കെടുക്കാം. മുന്‍ ഇന്ത്യന്‍ ഒളിമ്പിക് ടീം പരിശീലകന് ക്യാപ്റ്റന്‍ കെ.എസ്.മാത്യു, ഡോ.മെന്ഡലിന് മാത്യു, നിതിന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ മികച്ച ദേശീയ, അന്തര്‍ദേശീയ പരിശീലകര്‍ക്കൊപ്പം സിന്തറ്റിക് ട്രാക്കില്‍ പരിശീലനം നടത്താനും സ്പോര്‍ട്സ് ടൂര്‍, സ്പോര്‍ട്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയില്‍ പങ്കെടുക്കാനുമുള്ള അവസരം കുട്ടികള്‍ക്ക് ലഭിക്കും. രജിസ്ട്രേഷന് 944630 90 70, 6282303655, 94951230 98 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.