ജലമാണ് ജീവൻ ജനകീയ കാമ്പയിൻ; പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി
1587525
Friday, August 29, 2025 2:01 AM IST
ഇരിട്ടി: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ ഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ജലമാണ് ജീവൻ കാമ്പയിൻ പായം പഞ്ചായത്തിൽ ഊർജിതമാക്കി.
അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാനായി രോഗത്തിനെകുറിച്ചും ജലജന്യ രോഗങ്ങൾ തടയുന്നതിന് ക്ലോറിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തി. കാമ്പയിന്റെ ഒന്നാംഘട്ടം 30 നും 31 പഞ്ചായത്ത് പരിധിയിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തും. ജലാശയങ്ങൾ അണുവിമുക്തമാക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്യും. ക്ലോറിനേഷൻ പ്രവർത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ അനിൽ എം. കൃഷ്ണൻ, ബിജു കോങ്ങാടൻ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, അസിസ്റ്റന്റ് സെക്രട്ടറി ജെയ്സ് തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. റീജ, കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ സ്മിത രജിത്ത് എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: ജലമാണ് ജീവൻ ജനകീയ കാമ്പയിന്റെ ഭാഗമായി ജലജന്യ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അയ്യങ്കുന്ന് പഞ്ചായത്തിൽ ആരംഭിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ അയ്യൻങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐസക്ക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി ജൻസൺ ബിവേര, കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ മിനി സതീശൻ എന്നിവർ പ്രസംഗിച്ചു. പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ട്ർമാരായ ജയ്സൺ, രാജേഷ് എന്നിവർ ക്ലാസെടുത്തു.
പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിത കർമസേന, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.