കെസിവൈഎം കേരള നവീകരണയാത്രയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി
1587529
Friday, August 29, 2025 2:01 AM IST
ചെറുപുഴ: യുവത്വത്തിന്റെ കണ്ണുകളിലൂടെ, കേരള സമൂഹത്തിന്റെ വികസനം എന്ന സന്ദേശമുയർത്തി കാസർഗോഡ് നിന്നു തിരുവനന്തപുരം വരെ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ നയിക്കുന്ന കേരള നവീകരണ യാത്രയ്ക്ക് കെസിവൈഎം ചെറുപുഴ ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിപിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
ജോബിൻ ജോസ്, ഫാ. അനിൽ മുക്കുഴി, ഫാ. നിബിൻ പൂകമല, അബിൻ വടക്കേപുര, ആൽബിൻ മേലേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. യാത്ര സെപ്റ്റംബർ ഏഴിന് തിരുവനന്തപുരത്തു സമാപിക്കും. ലഹരിക്കെതിരേ നടപടി സ്വീകരിക്കുക, വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ, മലയോര തീരദേശ ദളിത് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഭരണഘടന അവകാശം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും യാത്രയിൽ വിവിധ രൂപതകളിൽ നിന്നും ശേഖരിക്കുന്ന നിർദേശങ്ങളുടെയും റിപ്പോർട്ടുകളുടെയുടെയും അടിസ്ഥാനത്തിൽ കേരള വികസനരേഖ തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിക്കുകയും ചെയ്യും.