നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ചെറിയ തിരുനാൾ തുടങ്ങി
1587530
Friday, August 29, 2025 2:01 AM IST
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നാലു ദിവസത്തെ ചെറിയ തിരുനാളിനു തുടക്കം കുറിച്ച് വികാരി ഫാ. ത്യു ഓലിയ്ക്കൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവക്ക് പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. സ് കളപ്പുരയിൽ കാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവക്ക് ഫാ.റോയി വടകര (ഡൽഹി) നേതൃത്വം നൽകും. 5.30 മുതൽ 8.30 വരെ മണ്ണംകുണ്ട് ലാസലെറ്റ് ആശ്രമം ഡയറക്ടർ ഫാ. ജെൻസൺ നയിക്കുന്ന വചന ശുശ്രൂഷ, ആരാധന എന്നിവ നടക്കും. നാളെ വൈകുന്നേരം 4.30ന് കോട്ടക്കുന്ന് ആശ്രമം സുപ്പീരിയർ ഫാ.ഷോജിൻ കണിയാംകുന്നേലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.
സമാപന ദിനമായ 31ന് രാവിലെ 10ന് പള്ളിയുടെ പുനർനിർമാണത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലിയർപ്പണത്തിന് ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, താത്കാലിക പള്ളിയുടെ വെഞ്ചരിപ്പ്, സമാപനാശീർവാദം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.