ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
1587679
Friday, August 29, 2025 10:03 PM IST
ഇരിട്ടി: കീഴ്പ്പള്ളി പുതിയങ്ങാടിയിൽ വീടിന്റെ സെപ്റ്റിക് ടാങ്ക് നിർമാണത്തിനിടെ സമീപത്തെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ ബസന്തപുർ സ്വദേശി ഖാലിഖാണ് (30 ) മരിച്ചത്.
ടാങ്കിനുള്ളിൽ ജോലിചെയ്യുകയായിരുന്ന ഖാലിഖിന്റെ മേൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത എടുത്ത ഖാലിഖിനെ ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ നാലുവർഷമായി നിർമാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന.
ഖാലിഖിന്റെ ബന്ധുക്കളും ഇതേ കമ്പനിയിലെ തൊഴിലാളികളാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഭാര്യ: സായിസ. മക്കൾ: താബില കാത്തുൺ, ഫറാൻ അൻസാരി, അമാൻ.