‘പൊലിക 2025' ഓണാഘോഷം ഇന്ന് വെമ്പുവയിൽ
1587775
Saturday, August 30, 2025 2:09 AM IST
പയ്യാവൂർ: വെമ്പുവ ഇടവകയിലെ മാതൃവേദി, കെസിവൈഎം, സിഎംഎൽ, ടിഎസ്എസ്എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പൊലിക 2025' ഓണാഘോഷ പരിപാടികൾ ഇന്ന് രാവിലെ എട്ടു മുതൽ വെമ്പുവ മാർ സ്ലീവ പള്ളിയങ്കണത്തിൽ നടക്കും. ഓണക്കളികളും പാട്ടുകളും കൂടാതെ വിവിധയിനം മത്സരങ്ങളും ഉണ്ടായിരിക്കും.
മേഖലാ തലത്തിലാണ് വടംവലി മത്സരം. 'അത്തപ്പൂ' വിന് കെസിവൈഎം നേതൃത്വം നൽകും. രാവിലെ എട്ടു മുതൽ കുട്ടികൾക്കും ഉച്ചകഴിഞ്ഞ് 1.30 മുതൽ 30 വയസിന് മുകളിലുള്ളവർക്കുമായാണ് മത്സരങ്ങൾ നടത്തുകയെന്ന് ഇടവക വികാരി റവ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ, സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ വർഗീസ് കുളത്തുങ്കൽ, കെസിവൈഎം പ്രസിഡന്റ് അതുൽ ചക്കാനിക്കുന്നേൽ, ജനറൽ കൺവീനർ ബിജു മണ്ണനാൽ എന്നിവർ അറിയിച്ചു.