മിഷൻലീഗ് വാർഷികവും പ്രേഷിതറാലിയും നടത്തി
1587776
Saturday, August 30, 2025 2:09 AM IST
കാർത്തികപുരം: ചെറുപുഷ്പ മിഷൻലീഗ് ആലക്കോട് മേഖലയുടെ കൗൺസിൽ വാർഷികവും പ്രേഷിത റാലിയും സംഘടിപ്പിച്ചു. ഉദയഗിരിയിൽ അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ ഫാ. അനീഷ് കുളത്തറ അധ്യക്ഷത വഹിച്ചു.
ഉദയഗിരി സെന്റ് മേരീസ് ഇടവക വികാരി ഫാ. സേവ്യർ പുത്തൻപുര, മേഖലാ പ്രസിഡന്റ് സുനിൽ ചെന്നിക്കര, അതിരൂപത ജനറൽ ഓർഗനൈസർ അരുൺ ജോസഫ്, ജൂണിയർ പ്രസിഡന്റ് ലിയോൺ മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി സിബി റിപ്പോർട്ടും ജെസി വട്ടക്കാട്ട് കണക്കും അവതരിപ്പിച്ചു. മേഖലാ വൈസ് ഡയറക്ടർ സിസ്റ്റർ ഡിറ്റി ജോസ് എസ്ജെഎൽ, ജനറൽ ഓർഗനൈസർ ഷിജോ പുതുപറമ്പിൽ, സിനി എന്നിവർ നേതൃത്വം നൽകി. ഫാ. ജോസഫ് ആനചാരിൽ ക്ലാസെടുത്തു. കലാപരിപാടികളും നടത്തി.