മാതൃവേദി നേതൃസംഗമം നടത്തി
1587778
Saturday, August 30, 2025 2:09 AM IST
ചുണ്ടപ്പറമ്പ്: പൈസക്കരി മേഖല മാതൃവേദി നേതൃസംഗമം 'ജ്വാല 2025' ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പാരീഷ് ഹാളിൽ നടന്നു. ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. മാതൃവേദി മേഖല പ്രസിഡന്റ് റീന കൈതക്കൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ റവ.ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തി.
അതിരൂപത ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, മാതൃവേദി മേഖല സെക്രട്ടറി ശ്രീജ എട്ടൊന്നിൽ, ട്രഷറര്‍ നിത്യ ആദംപറമ്പിൽ, ചുണ്ടപ്പറമ്പ് യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ നാൻസി എൻഎസ്, സുജ മാരിപ്പുറത്ത്, മേഖല ആനിമേറ്റർ സിസ്റ്റർ അനിത എഒ എന്നിവർ പ്രസംഗിച്ചു. അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഡോ. ജോബി കോവാട്ട് ക്ലാസെടുത്തു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവർത്തന മികവിൽ ചന്ദനക്കാംപാറ, പയ്യാവൂർ, പൈസക്കരി എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ കലാപരിപാടികളും അരങ്ങേറി. 210 അമ്മമാർ പങ്കെടുത്തു.