പുഷ്പക്കൃഷി വിളവെടുപ്പ്
1587780
Saturday, August 30, 2025 2:09 AM IST
ചെമ്പേരി: ഏരുവേശി പഞ്ചായത്ത് സിഡിഎസ്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ഓണത്തിന് ഒരുകുട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായുള്ള 'ഓണക്കനി നിറപ്പൊലിമ' പുഷ്പക്കൃഷിയുടെ വിളവെടുപ്പ് നടത്തി. അനുഗ്രഹ, ജ്യോതിസ്, പുലരി, ചിപ്പി, അഗ്രി മുതലായ ജെഎൽജികൾ ചേർന്നാണ് ചെണ്ടുമല്ലിയും പച്ചക്കറികളും കൃഷിചെയ്തത്. ചെമ്പേരി മാർക്കറ്റ് പരിസരത്തും മറ്റ് വിവിധ സ്ഥലങ്ങളിലുമായി മൂന്ന് ഏക്കർ സ്ഥലത്ത് 3000 തൈകൾ കുടുംബശ്രീ മുഖേന കൃഷി ചെയ്തു.
വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ നൂർജഹാൻ, കൃഷി അസിസ്റ്റന്റ് അശോക് കുമാർ, സിഡിഎസ് ചെയർപേഴ്സൺ സൂസമ്മ വർഗീസ്, വാർഡ് അംഗങ്ങളായ ജോയി ജോൺ, മോഹനൻ മൂത്തേടൻ, ജയശ്രീ, ഷീജ, അഗ്രി സിആർപി രഞ്ജു തോമസ്, കുടുംബശ്രീ ജെഎൽജി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പയ്യാവൂർ: പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ 'ഓണക്കനി നിറപ്പൊലിമ' പൂക്കളുടെ വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ശിവദാസൻ അധ്യക്ഷത വഹിച്ചു വാർഡ് അംഗം ടി.പി. അഷ്റഫ് ആമുഖ പ്രഭാഷണം നടത്തി. ബിന്ദു ജയകുമാർ, രാധിക, പ്രിയ, സിഡിഎസ് അംഗം സ്റ്റെല്ല ഏബ്രഹാം, പൂർണിമ, ജെഎൽജി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പെരിങ്ങോം: കുടുംബശ്രീ ജില്ലാ മിഷൻ, പെരിങ്ങോം വയക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ഓണക്കനി നിറപ്പൊലിമ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. സൂരജ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർ പേഴ്സൺ സി.വി. സ്മിത, പി.ആർ. സിന്ധു, ടി.വി. സബിത എന്നിവർ പ്രസംഗിച്ചു. പാവൽ, വഴുതിന, കക്കിരി, ഞരമ്പൻ, മത്തൻ, ചേന എന്നിവയാണ് കൃഷി ചെയ്തത്. മികച്ച വിളവാണ് കൃഷിയിൽ നിന്നു ലഭിച്ചത്.