കോൺഗ്രസ് ഗൃഹസന്ദർശന പരിപാടി തുടങ്ങി
1587781
Saturday, August 30, 2025 2:09 AM IST
ഉളിക്കൽ: കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം ബ്ലോക്ക് കമ്മിറ്റിയും വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിയുടെ നുച്യാട് മണ്ഡലംതല ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
മുണ്ടാനൂരിൽ ബിജു പരിയപ്പനാന് ഫണ്ട് സമാഹരണ കൂപ്പൺ നൽകിയാണ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചത്. മണ്ഡലം പ്രസിഡന്റ് കുര്യക്കോസ് മണിപ്പാടത്ത് , കെപിസിസി അംഗം ചാക്കോ പാലക്കലോടി, പഞ്ചായത്ത് അംഗം ശ്രീദേവി മണ്ണത്ത്, ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം ടി.വി. സുരേഷ് , ബൂത്ത് പ്രസിഡന്റ് മനോഹരൻ മണ്ണത്ത്, മണ്ഡലം സെക്രട്ടറിമാരായ സി.എസ്. സിബി , സിജു ചിറത്തലയാട്ട്, പി.പി. മായൻ, മണിപ്പാറ ബെന്നി തൈപറമ്പിൽ എന്നിവരും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
ചെറുപുഴ: ചെറുപുഴയിൽ ഗൃഹസമ്പർക്കവും ഫണ്ട് ശേഖരണവും ആരംഭിച്ചു. ചെറുപുഴ മണ്ഡലം തല ഉദ്ഘാടനം കെപിസിസി മുൻ അംഗം വി. കൃഷ്ണൻ നിർവഹിച്ചു. വാർഡ് പ്രസിഡന്റ് പി. മോഹനൻ ആദ്യ ഫണ്ട് ഏറ്റുവാങ്ങി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ്കുമാർ, എ. ബാലകൃഷ്ണൻ, ഷാജൻ ജോസ്, വി. രാജൻ, പി.വി. ബാബു, ജോൺ ജോസഫ് തയ്യിൽ, എം. കരുണാകരൻ, റോമി പി. ദേവസ്യ, എം.ടി.പി. മുഹമ്മദ്കുഞ്ഞി, ജിജി കൊച്ചുപറമ്പിൽ, തോമസ് കൈപ്പനിക്കൽ, കുട്ടിച്ചൻ തുണ്ടിയിൽ, ഷിബു തട്ടുമ്മൽ, എം. ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.