രാജപുരം: കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് നേതൃയോഗം ചുള്ളിക്കര രാജീവ് ഭവനില്‍ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന് ബലൂര്‍ അധ്യക്ഷത വഹിച്ചു.
രാജു കട്ടക്കയം, ബി.പി.പ്രദീപ്കുമാര്‍, ഡാര്ലിന് ജോര്‍ജ് കടവന്‍, അബ്ദുള്ള കൊട്ടോടി, പി.ജെ.ജയിംസ്, മണികണ്ഠന് ഓമ്പയില്‍, സൈമണ്‍ മണ്ണൂര്‍, ബാലചന്ദ്രന്, എം.പി.ജോസഫ്, ബാബു കദളിമറ്റം, സോമി മാത്യു, സി.കൃഷ്ണന് നായര്‍, ഗംഗാധരന് ആടകം, പി.എ.ആലി, മുരളി പനങ്ങാട്, സജി പ്ലാച്ചേരി, ശ്രീജ, ജിബിന്‍, പി. യു.തോമസ്, രേഖ, ജോസ് മാവേലി എന്നിവര്‍ സംസാരിച്ചു. കെ.മാധവന് നായര്‍ സ്വാഗതവും കുഞ്ഞമ്പു നായര്‍ നന്ദിയും പറഞ്ഞു.