കത്തോലിക്കാ കൺവൻഷൻ: പന്തൽ കാൽനാട്ട് നടത്തി
1261918
Tuesday, January 24, 2023 11:41 PM IST
കൊട്ടാരക്കര: മലങ്കര കത്തോലിക്കാ സഭ കൊട്ടാരക്കര വൈദിക ജില്ലാ കൺവൻഷൻ 29 മുൽ ഫെബ്രുവരി രണ്ടുവരെ നടക്കും. കൺവെൻഷൻ പന്തലിന്റെ കാൽ നാട്ട് കിഴക്കേക്കര സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ കൊട്ടാരക്കര വൈദിക ജില്ലാ വികാരി ഫാ.ഗീവർഗീസ് നെടിയത്ത് നിർവഹിച്ചു.
കൺവൻഷനിൽ പ്രമുഖ വചനപ്രഘോഷകൻ ഫാ. ഡാനിയേൽ പുവണ്ണത്തിൻ വചനപ്രഘോഷണത്തിന് നേതൃത്വം നൽകും. മേജർ ആർച്ച് ബിഷപ് ബസേലിയസ് ക്ലിമീസ് കാതോലിക്കാ ബാവ, മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പ, ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ തുടങ്ങിയവർ തുടർ ദിവസങ്ങളിൽ പ്രസംഗിക്കും. ചടങ്ങിൽ വൈദിക ശ്രേഷ്ഠരും ഇടവകാംഗങ്ങളും പങ്കെടുത്തു.
കെ.എസ്.രാജൻ പിള്ള കരവാളൂർ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പുനലൂർ: യുഡിഎഫ് നിയന്ത്രണത്തിലുള്ള കരവാളൂർ പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി കെ.എസ്.രാജൻ പിള്ള തെരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്ര അംഗമായ രാജൻ പിള്ള യുഡിഎഫ് പിന്തുണയോടെയാണ് വൈസ് പ്രസിഡന്റായത്. അഞ്ചിനെതിരെ 11 വോട്ടുകൾക്കായിരുന്നു വിജയം. പഞ്ചായത്ത് പ്രസിഡന്റ് ജിഷാ മുരളി മുമ്പാകെ വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.