ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ
1579704
Tuesday, July 29, 2025 7:26 AM IST
മൈലപ്ര: വ്യാപാരി വ്യവസായി സമിതി മൈലപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും മെറിറ്റ് അവാർഡ് വിതരണവും നടത്തി. മനോജ് വലിയപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ബിജു വർക്കി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, വാർഡ് മെംബർ കെ.എസ്. പ്രതാപൻ, അബ്ദുൾറഹിം മാക്കാർ, തോമസ് ഫിലിപ്പ്, ഷാജി മാത്യു, ഷൈജു തോമസ് എന്നിവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ - കോ-ഓർഡിനേറ്റർ ജോസ് കളീക്കൽ ലഹരിവിരുദ്ധ സെമിനാർ നയിച്ചു.