‘ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ’ പദ്ധതിക്ക് തുടക്കം
1579706
Tuesday, July 29, 2025 7:26 AM IST
പത്തനംതിട്ട: ജില്ലാ വനിത ശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോര്‍ എമ്പവര്‍മെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തില്‍ ശിവ പാര്‍വതി ബാലികാസദനത്തില്‍ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിക്ക് തുടക്കം.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.ആര്. ലതാകുമാരി, ശിവപാര്‍വതി ബാലികാ സദനം ഓഫീസ് ഇന്‍ ചാര്‍ജ് ടി.കെ. ജലജ, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ എം. പൃഥ്വിരാജ്, ഫെഡറല്‍ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് ഗൗതം കൃഷ്ണ, ഡിസ്ട്രിക്റ്റ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ, ജെന്‍ഡര്‍ സ്പെഷലിസ്റ്റുമാരായ സ്നേഹ വാസു രഘു, എ.എം. അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു.