യുവതിയെ വീടുകയറി മര്‍ദിച്ച സുഹൃത്ത് അറസ്റ്റില്‍
1579709
Tuesday, July 29, 2025 7:26 AM IST
അടൂർ: സൗഹൃദത്തിലുള്ള പത്തൊന്‍പതുകാരിയെ വീട്ടില്‍ക്കയറി മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ച യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ പരുത്തിയില്‍ താഴെതില്‍ ജോബിന് ബാബുവാണ് ( 21) അറസ്റ്റിലായത്. 25ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് പരാതിക്കാസ്പദമായ സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇരുവരും മൂന്നുവര്‍ഷമായി സൗഹൃദത്തിലാണെന്ന് പറയുന്നു.
നിരന്തരം ഫോണ്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യാറുമുണ്ട്. വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്താണ് ഇയാള്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്പിച്ചതെന്ന് പോലീസിൽ നല്കിയ പരാതിയില്‍ പിതാവ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ജോബിനെ റിമാന്‍ഡ് ചെയ്തു. എസ്ഐ ആര്. ശ്രീകുമാര്‍, എസ്സിപിഒ സിന്ധു എം. കേശവന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.